ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപൂരില്‍ പോലീസ് വാഹനത്തിനുള്ളില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മറ്റേയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.
രാവിലെ ആറരയോടെ ജില്ലാ ആസ്ഥാനത്തെ കാളിമാതാ ക്ഷേത്രത്തിന് പുറത്ത് പൊലീസ് വാനിനുള്ളിലാണ് പൊലീസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വടക്കന്‍ കശ്മീരിലെ സോപോറില്‍ നിന്ന് ജമ്മു മേഖലയിലെ റിയാസി ജില്ലയിലെ തല്‍വാരയിലെ സബ്‌സിഡറി ട്രെയിനിംഗ് സെന്ററിലേക്ക് (എസ്ടിസി) പോകുകയായിരുന്ന പൊലീസുകാരാണ് മരിച്ചത്.