2025 ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെ നടക്കുന്ന പ്രയാഗ് രാജ് മഹാകുംഭ മേളയില്‍ ഇത്തവണ 45 കോടി തീര്‍ഥാടകര്‍ പങ്കെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി സൂര്യ പ്രതാപ് ഷാഹി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മതപരമായ ഉത്സവങ്ങളിലൊന്നായ മഹാകുംഭ മേളയില്‍ മുമ്പത്തേക്കാളും ഭക്തരെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
900-ലധികം പ്രത്യേക ട്രെയിനുകള്‍, 7000 ബസുകള്‍, പ്രത്യേക ആശുപത്രികള്‍, സന്ദര്‍ശകരെ ഉള്‍ക്കൊള്ളാനുള്ള കൂടാര നഗരങ്ങള്‍ എന്നിങ്ങനെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. . ആളുകളെ കണ്ടെത്തുന്നതിനുള്ള ആട്രിബ്യൂട്ട്-ബേസ് സെര്‍ച്ച്, ഓരോ സന്ദര്‍ശകനും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ റിസ്റ്റ്ബാന്‍ഡ്, മൊബൈല്‍ ആപ്പ് ട്രാക്കിംഗ് എന്നിവ ഉള്‍പ്പെടെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഫെസ്റ്റിവല്‍ സുരക്ഷിതമായി നിലനിര്‍ത്താന്‍ വിന്യസിക്കുമെന്ന് പഥക് പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് പ്രയാഗ്രാജില്‍ ഉടനീളം മൂന്ന് ലക്ഷത്തോളം ചെടികള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മേള അവസാനിച്ചതിനു ശേഷവും അവയുടെ പരിപാലനം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രതിജ്ഞയെടുത്തുവെന്നും ഷാഹി പറഞ്ഞു. ആഗോള വേദിയില്‍ ഇന്ത്യയുടെ സാംസ്‌കാരിക അഭിമാനത്തിന്റെ മായാത്ത പ്രതീകമായി മാറിയ 2019-ലെ പ്രയാഗ്രാജ് കുംഭത്തിന്റെ ദിവ്യവും മഹത്തായതുമായ അനുഭവത്തിന് പലരും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മേളയുടെ കാര്യക്ഷമമായ നടത്തിപ്പിനെ ലോകം പരക്കെ അംഗീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.