Newsperseconds.com

മുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എസ്എം കൃഷ്ണ അന്തരിച്ചു

Untitled 1

മുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എസ്എം കൃഷ്ണ അന്തരിച്ചു. ബെംഗളൂരുവിലെ വസതിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 92 വയസ്സായിരുന്നു. കര്‍ണാടകയെ ഐടി ഹബ്ബാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവായിരുന്നു എസ് എം കൃഷ്ണ. 1962ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കെത്തിയത്.

1999 മുതല്‍ 2004 വരെ കര്‍ണാടകയുടെ മുഖ്യമന്ത്രിയായിരുന്നു. ഇവയ്ക്ക് മുന്‍പ് നിയമസഭാ സ്പീക്കറായും മറ്റും പ്രവര്‍ത്തിച്ചു. ശേഷം 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറായി. പിന്നീടാണ്, 2009 മുതല്‍ 2012 വരെ യുപിഎ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായത്. പിന്നീട് കൃഷ്ണ ബിജെപിയിലേക്ക് ചേക്കേറി. 2023ല്‍ പത്മ പുരസ്‌കാരം നല്‍കി കൃഷ്ണയെ രാജ്യം ആദരിച്ചു.

Share this Article

Leave a Comment