Newsperseconds.com

പുഷ്പ 2 പ്രീമിയര്‍ അപകടം; നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

Untitled 1

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ ഹൈദരാബാദില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തു. നടനെ കാണാന്‍ ആരാധകര്‍ ഓടിയതിനെ തുടര്‍ന്നുണ്ടായ തിരക്കില്‍ പെട്ടാണ് രേവതി എന്ന 39 കാരി മരണപ്പെട്ടത്. അവരുടെ മകന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഹൈദരാബാദ് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. നടന്റെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി ചിക്കട്പള്ളി പൊലീസ് ആണ് നടനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ നടനെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കും.

ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ 9 വയസുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രേവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ നടന് പുറമേ സന്ധ്യ തിയറ്റര്‍ മാനേജ്മെന്റ്, നടന്റെ സുരക്ഷാ സംഘം എന്നിവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചത്.

 

Share this Article

Leave a Comment