Newsperseconds.com

ചെന്നൈ വിമാനത്താവളത്തില്‍ 1.7 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചു; യാത്രക്കാരനെ സഹായിച്ച എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂ അംഗം അറസ്റ്റില്‍

Untitled 1

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ 1.7 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ സഹായിച്ച എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂ അംഗം അറസ്റ്റില്‍. ഞായറാഴ്ച ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ചെന്നൈയില്‍ എത്തിയപ്പോഴാണ് ക്യാബിന്‍ ക്രൂ അംഗത്തെയും യാത്രക്കാരനെയും ഉദ്യോഗസ്ഥര്‍ തടഞ്ഞത്. യാത്രക്കാരന്റെയും കാബിന്‍ ക്രൂവിന്റെയും വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.

വിമാനത്തിനുള്ളില്‍ ക്യാബിന്‍ ക്രൂ അംഗത്തിന് സ്വര്‍ണം കൈമാറിയതായി യാത്രക്കാരന്‍ സമ്മതിച്ചതായി കസ്റ്റംസ് വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. പരിശോധനയില്‍ ക്യാബിന്‍ ക്രൂവിന്റെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ സംയുക്ത രൂപത്തിലുള്ള സ്വര്‍ണം കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.ഇതേക്കുറിച്ച് എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേ സമയം, മറ്റൊരു സംഭവത്തില്‍, 14.2 കോടി രൂപയുടെ കൊക്കെയ്ന്‍ അടങ്ങിയ 90 ഗുളികകള്‍ കഴിച്ച കെനിയന്‍ യുവതിയെ ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഡിസംബര്‍ ഏഴിന് എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്ന് വിമാനത്താവളത്തിലെത്തിയ യുവതിയെ പിടികൂടുകയായിരുന്നു.

Share this Article

Leave a Comment