ഭുവനേശ്വര്‍: ഭുവനേശ്വറില്‍ 1.26 കിലോ ബ്രൗണ്‍ ഷുഗറുമായി പിടികൂടിയ പതിനഞ്ചുകാരനെ പ്രത്യേക ഹോമില്‍ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് പ്രകാരം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കുറ്റക്കാരനാണെന്ന് ശനിയാഴ്ച കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ ബെര്‍ഹാംപൂരിലെ സ്പെഷ്യല്‍ ഹോമില്‍ പാര്‍പ്പിക്കും.
ഖുര്‍ധ ബസ് സ്റ്റാന്‍ഡിന് സമീപം 1.26 കിലോഗ്രാം ബ്രൗണ്‍ ഷുഗറുമായി കുട്ടിയെ മറ്റ് മൂന്ന് പേര്‍ക്കൊപ്പം പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സ് പിടികൂടുകയായിരുന്നു.