ഉഡുപ്പി: മാല്‍പെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഉഡുപ്പിയില്‍ ഞായറാഴ്ച ഒരു കുടുംബത്തിലെ നാല് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഹസീന (46), മക്കളായ അഫ്‌നാന്‍ (23), അയാന്‍സ് (21), അസീം (14) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റ് പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണ്.
മുഖംമൂടി ധരിച്ച അജ്ഞാതന്‍ എത്തി കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഉഡുപ്പി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.