Newsperseconds.com

ദീപാവലി ആഘോഷത്തിന് പിന്നാലെ ഡല്‍ഹിയില്‍ വായുഗുണനിലവാര തോത് വീണ്ടും മോശമായി

Untitled Design (18)

ദീപാവലി ആഘോഷത്തിന് പിന്നാലെ ഡല്‍ഹിയില്‍ വായുഗുണനിലവാര തോത് വീണ്ടും മോശമായി. ഇന്ന് രാവിലെ പലയിടങ്ങളിലും കനത്ത പുകമഞ്ഞ്‌ അനുഭവപ്പെട്ടത്. സംസ്ഥാനത്തിന്റ പല ഭാ​ഗങ്ങളിലും വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം മോശമാകാന്‍ കാരണം.

ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ച മികച്ച വായുനിലവാരം രേഖപ്പെടുത്തിയിരുന്നു. എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയുടെ കണക്കുപ്രകാരം കഴിഞ്ഞ ദിവസത്തെ ശരാശരി വായുനിലവാര സൂചിക 218 ആയിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ദീപാവലി ദിനത്തിലുള്ള ഏറ്റവുംമികച്ച വായുനിലവാരമായിരുന്നു ഇന്നലത്തേത്. ഇതിനുതൊട്ടുപിന്നാലെയാണ് ഡല്‍ഹിയില്‍ വായുനിലവാരം വീണ്ടും മോശമായത്.

Share this Article

Leave a Comment