Newsperseconds.com

രാജ്യത്ത് എച്ച്എംപിവി ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ജാഗ്രതയോടെ മുന്നോട്ടുപോകാം; നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

Untitled 1

ന്യൂഡല്‍ഹി: നവംബര്‍ മുതല്‍ കൊല്‍ക്കത്തയില്‍ മൂന്ന് ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പീര്‍ലെസ് ഹോസ്പിറ്റല്‍ സിഇഒ സുദീപ്ത മിത്ര. ഇതോടെ രാജ്യവ്യാപകമായി കേസുകളുടെ എണ്ണം ആറായി. ഇതുവരെ, ഗുജറാത്തില്‍ രണ്ട് മാസം പ്രായമുള്ള ആണ്‍കുട്ടി ഉള്‍പ്പെട്ട ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബെംഗളൂരുവില്‍ രണ്ട് കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസ്സമുള്ള മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ബെംഗളൂരുവിലെ ആദ്യ കേസ്. ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവടങ്ങളിലായാണ് ആറ് കുട്ടികള്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ആര്‍ക്കും ചൈനയുമായി ബന്ധം സ്ഥിരീകരിച്ചിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എങ്കിലും ജാഗ്രതയോടെ മുന്നോട്ടുപോകാനുള്ള നിര്‍ദ്ദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

Share this Article

Leave a Comment