Newsperseconds.com

ഹൈദരാബാദില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 6 പേര്‍ മരിച്ചു; 10 പേരുടെ നില ഗുരുതരം

Capture

ഹൈദരാബാദ്: നാമ്പള്ളി പ്രദേശത്തെ ബഹുനില അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ തിങ്കളാഴ്ചയുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. കെമിക്കലുകള്‍ അടങ്ങിയ ഡ്രമ്മുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.

ഇതുവരെ 21 പേരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. ഇവരില്‍ 10 പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ആറ് പേര്‍ മരിച്ചതായി അഗ്‌നിശമന സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെന്ന് സംശയിക്കുന്നതായി പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

 

 

 

Share this Article

Leave a Comment