Newsperseconds.com

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; അംഗത്വം നല്‍കി അഭിഷേക് ബാനര്‍ജി

Untitled 1

ന്യൂഡല്‍ഹി: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2016 മുതല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായ അന്‍വര്‍ സംസ്ഥാനത്ത് നിന്ന് തൃണമൂലില്‍ ചേരുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവായി. ‘പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധവും കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി അദ്ദേഹം വാദിച്ചതും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച എന്ന ഞങ്ങളുടെ പങ്കാളിത്ത ദൗത്യത്തെ സമ്പന്നമാക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന്റെ പാര്‍ട്ടി പ്രവേശനം പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം അവസാനം വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിരുന്ന അദ്ദേഹം നിരവധി ആരോപണങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കും ശേഷം ഭരണസഖ്യവുമായുള്ള ബന്ധം വിച്ഛേദിച്ചു. പാര്‍ട്ടിയുടെ ഐക്യത്തെ ദുര്‍ബലപ്പെടുത്തുകയും കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ പ്രചാരണത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്ന് ആരോപിച്ച് 2024 സെപ്റ്റംബറില്‍ സിപിഎം അന്‍വറുമായുള്ള ബന്ധം വിച്ഛേദിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊല്‍ക്കത്തയിലെ ഓഫീസില്‍ വെച്ച് അഭിഷേക് ബാനര്‍ജിയുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂലിലേക്കുള്ള വഴി തെളിഞ്ഞത്. പാര്‍ട്ടി പ്രവേശനത്തിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി അന്‍വര്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.

Share this Article

Leave a Comment