Newsperseconds.com

മംഗളൂരുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍

Untitled 1

മംഗളൂരു: നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തിയ 32 കാരനെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ബജാല്‍ സ്വദേശിയും ഹരേക്കള സ്വദേശിയുമായ അച്ചു എന്ന ഹസൈനാര്‍ ആണ് അറസ്റ്റിലായത്.

പടീല്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടക്കുന്നുണ്ടെന്ന കൃത്യമായ രഹസ്യവിവരത്തെത്തുടര്‍ന്ന് സിസിബി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് റെയ്ഡ് നടത്തി ആളെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്ന് 60,000 രൂപ വിലവരുന്ന 12 ഗ്രാം ഭാരമുള്ള എംഡിഎംഎ, ഒരു മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ വെയിംഗ് മെഷീന്‍ എന്നിവ പോലീസ് കണ്ടെടുത്തു.

കങ്കനാടി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകശ്രമത്തിനും ആക്രമണത്തിനും മറ്റു മൂന്നു കേസുകളും പ്രതിയ്ക്കെതിരെയുള്ളതായി വൃത്തങ്ങള്‍ അറിയിച്ചു.

 

 

 

 

Share this Article

Leave a Comment