Newsperseconds.com

ആരാധകർ തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ചതിൽ പ്രതികരണവുമായി സൽമാൻ ഖാൻ

Untitled Design (27)

അതിരു കടന്ന ആരാധകരുടെ ആരാധനയിൽ പ്രതികരണവുമായി നടൻ സൽമാൻ ഖാൻ. ‘ടൈഗർ 3’ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തിയേറ്ററിനുള്ളിൽ സൽമാൻ ആരാധകർ കരിമരുന്ന് പ്രയോഗം നടത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സൽമാൻ ഖാന്റെ പ്രതികരണം.

‘ടൈഗർ 3 പ്രദർശനത്തിനിടയിൽ തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചതായി ഞാൻ കേട്ടു. ഇത് വളരെ അപകടകരവും മറ്റുള്ളവരെയും നമ്മളെതന്നെയും അപകടത്തിലാക്കാവുന്ന കാര്യമാണ്. സുരക്ഷിതരായിരിക്കൂ,’ എന്ന്സൽമാൻ ഖാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

സിനിമാഹാളിൽ സൽമാന്റെ എൻട്രി കാണിക്കുമ്പോൾ പലഭാഗത്ത് നിന്ന് പടക്കം പൊട്ടിക്കുന്നത് വീഡിയോയിൽ കാണാം. മുൻ സീറ്റിൽ ഇരുന്നവർ സീറ്റിൽ നിന്നിറങ്ങി പോവുകയും ചെയ്യുന്നുണ്ട്. പലഭാഗത്ത് നിന്ന് പൊട്ടിത്തെറികൾ ഉണ്ടാകുന്ന സമയത്ത് തിയേറ്ററിലുണ്ടായിരുന്ന പലരും നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. പടക്കം പൊട്ടിച്ചതിന് ശേഷം ശ്വസം മുട്ടുന്ന തരത്തിലുള്ള പുകയും തിയേറ്ററിലാകെ പടർന്നിരുന്നു.

2021-ൽ ‘അന്തിം: ദി ഫൈനൽ ട്രൂത്ത്’ എന്ന ചിത്രം റിലീസ് ചെയ്തപ്പോൾ സമാനമായ സംഭവം അരങ്ങേറിയിരുന്നു. തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിക്കുന്നത് നിർത്തണമെന്ന് സൽമാൻ ഖാൻ ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു.

Share this Article

Leave a Comment