Newsperseconds.com

എഴുത്തുകാരി ബനസ്മിത പതിയോട് അപമര്യാദയായി പെരുമാറി; ഒഡിയ നടി അറസ്റ്റില്‍

Capture

പണം ആവശ്യപ്പെട്ട് എഴുത്തുകാരി ബനസ്മിത പതിയോട് അപമര്യാദയായി പെരുമാറിയതിന് ഒഡിയ നടി മൗസുമി നായക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. എഴുത്തുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 39 കാരിയായ നടിയെ ഭുവനേശ്വറിലെ ഇന്‍ഫോസിറ്റി പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഭുവനേശ്വര്‍ ഡിസിപി പ്രസ്താവനയില്‍ പറഞ്ഞു.

ഐപിസി സെക്ഷന്‍ 385, 294, 506, 507 പ്രകാരമുള്ള കേസുമായി ബന്ധപ്പെട്ട് (358/23) ഒക്ടോബര്‍ 28 ന് പ്രശസ്ത വനിതാ എഴുത്തുകാരി ബനസ്മിത പതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന തലസ്ഥാനത്തെ ഇന്‍ഫോസിറ്റി പോലീസ് നടിയെ പിടികൂടി.

എഴുത്തുകാരിക്കും കുടുംബാംഗങ്ങള്‍ക്കും നായക് ജീവന് ഭീഷണിയാകുന്ന സന്ദേശങ്ങള്‍ അയച്ചതായും പ്രസ്താവനയില്‍ പറയുന്നു.

Share this Article

Leave a Comment