ദീപാവലിയോടനുബന്ധിച്ച് സംഘടിപ്പിച്ച വിപുലമായ ആഘോഷത്തില്‍ ദീപങ്ങളാൽ ആലങ്കാരികമായി അയോധ്യ. നഗരത്തിലെ 51 ഇടങ്ങളിലായി തെളിഞ്ഞത് 22 ലക്ഷത്തിലധികം ദീപങ്ങളാണ്. അയോദ്ധ്യയിലെ ദീപാലങ്കാരം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്. ഇതിനൊപ്പം തന്നെ സ്വന്തം റെക്കോർഡ് തകർക്കുകയും ചെയ്തു. ദീപോത്സവത്തിന്റെ ഏഴാം പതിപ്പായിരുന്നു ഈ വർഷത്തേത്.
ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പ്പെടെ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങില്‍ ലോകറെക്കോഡ് പ്രഖ്യാപനവുമുണ്ടായി. 50 രാജ്യങ്ങളില്‍നിന്നുള്ള അതിഥികള്‍ ചടങ്ങിനെത്തി. സാംസ്കാരികപരിപാടികളും സര്‍ക്കാര്‍ സംഘടിപ്പിച്ചു. 2017-ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് അയോധ്യയില്‍ ദീപോത്സവം തുടങ്ങിയത്.