മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 43 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കേശവ് എന്നയാളാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വീട്ടില്‍ സ്ഥിരമായി വരുന്ന പരിചയക്കാരില്‍ ഒരാളാണ് കേശവ്.
പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം വീട്ടുകാര്‍ അറിഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.