Newsperseconds.com

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം; എഎപിക്ക് ഇസി കാരണം കാണിക്കല്‍ നോട്ടീസ്

Capture

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മോഡല്‍ കോഡ് ലംഘനം നടത്തിയെന്നാരോപിച്ച് നവംബര്‍ 16 നകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു.

എഎപി ദേശീയ കണ്‍വീനര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള എഎപിയുടെ ദേശീയ കണ്‍വീനറാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ വളരെ അസ്വീകാര്യവും അധാര്‍മ്മികവുമായ വീഡിയോ ക്ലിപ്പുകളും പരാമര്‍ശങ്ങളും പോസ്റ്റ് ചെയ്തതിനാണ് എഎപിക്കെതിരെ നടപടി.

 

 

 

Share this Article

Leave a Comment