Newsperseconds.com

‘ന്യൂസ്‌ ക്ലിക്ക്’ ഫണ്ടിംഗ് കേസ്; അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗാമിന് ഇ.ഡി സമൻസ് അയച്ചതായി എഎൻഐ

Untitled Design (2)

‘ന്യൂസ്‌ ക്ലിക്ക്’ ഫണ്ടിംഗ് കേസിൽ അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗാമിന് ഇ.ഡി സമൻസ് അയച്ചതായി എഎൻഐ. വിദേശകാര്യ മന്ത്രാലയം(MEA) വഴിയാണ് സമൻസ് അയച്ചിരിക്കുന്നത്. എഫ്‌സിആർഎ വ്യവസ്ഥകൾ ലംഘിച്ച് നാല് വിദേശ സ്ഥാപനങ്ങൾ വഴി ‘ന്യൂസ്‌ ക്ലിക്ക്’ ഏകദേശം 28.46 കോടി രൂപ പണം സ്വീകരിച്ചുവെന്നാണ് ആരോപണം. ആദായനികുതി വകുപ്പിന് പുറമേ സിബിഐ, ഇഡി, ഡൽഹി പൊലീസ് എന്നിവരും അന്വേഷിക്കുന്നുണ്ട്.

ചൈന അനുകൂല പ്രചരണത്തിന് പണം കൈപ്പറ്റിയെന്ന കേസിൽ ഒക്ടോബർ 3-ന് ന്യൂസ്‌ ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർക്കയസ്തയെയും ഹ്യൂമൻ റിസോഴ്സ് മേധാവി അമിത് ചക്രവർത്തിയെയും ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു.

തീവ്രവാദ വിരുദ്ധ നിയമം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് പ്രകാരമാണ് കേസ്. ഇന്ത്യയുടെ പരമാധികാരവും, ഐക്യവും, അഖണ്ഡതയും തകർക്കാൻ ഗൂഢാലോചന നടത്തി എന്നതടക്കമുള്ള പരാമശങ്ങൾ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Share this Article

Leave a Comment