ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ചാണെന്നും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി. ഞങ്ങള്‍ ഒരുമിച്ചാണ്, ഒരുമിച്ച് തുടരും. കോണ്‍ഗ്രസ് പാര്‍ട്ടി ഇവിടെ തെരഞ്ഞെടുപ്പില്‍ തൂത്തുവാരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാന്‍ ചുരുവിലെ താര നഗറിലേക്ക് പുറപ്പെടുകയായിരുന്നു അദ്ദേഹം.
രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും വിമത ശല്യത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. നാല്‍പതിലേറെ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിമത ഭീഷണിയുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തേക്ക് രാഹുല്‍ ഗാന്ധി എത്തുന്നില്ല എന്ന ആക്ഷേപത്തിനുള്ള മറുപടി കൂടിയാണ് സജീവമായി താന്‍ ഉണ്ടാകുമെന്നുമുള്ള സൂചന രാഹുല്‍ ഗാന്ധി നല്‍കിയത്.