Newsperseconds.com

ഇന്ത്യന്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ ഗൂഢാലോചന; മണിപ്പൂരിലെ ആദിവാസി നേതാവിനെതിരെ കേസ്

Untitled 1

ഇന്ത്യന്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഒരു ആദിവാസി സംഘടനയുടെ മുതിര്‍ന്ന നേതാവിനെതിരെ മണിപ്പൂര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേന്ദ്രം അംഗീകരിച്ചാലും ഇല്ലെങ്കിലും കുക്കി സമുദായത്തിന് അവരുടേതായ പ്രത്യേക മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ഉണ്ടാകുമെന്ന് അടുത്തിടെ പറഞ്ഞ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐടിഎല്‍എഫ്) ജനറല്‍ സെക്രട്ടറി മുവാന്‍ ടോംബിംഗിനെതിരെയാണ് നടപടി.

തെങ്നൗപാല്‍, കാങ്പോക്പി, ചുരാചന്ദ്പൂര്‍ ജില്ലകളിലെ കുക്കി സോ ജനങ്ങള്‍ക്ക് സ്വയം ഭരണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ ഒരു മാസമായി പദ്ധതി തയ്യാറാക്കി വരികയാണെന്നും ടോംബിംഗ് പറഞ്ഞിരുന്നു. നിരുത്തരവാദപരമായ പ്രസ്താവനകള്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകിടം മറിക്കാനും ലക്ഷ്യമിടുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി ടി ബസന്തകുമാര്‍ സിംഗ് പറഞ്ഞു.

 

 

 

 

 

Share this Article

Leave a Comment