ബീഹാറിൽ യുവതിയും അഞ്ചു വയസുകാരി മകളും കൊല്ലപ്പെട്ട നിലയിൽ. ബക്സർ ജില്ലയിൽ ബല്ലാപൂർ ഗ്രാമത്തിലെ വസതിയിലാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അനിതാ ദേവി (29), മകൾ സോണി കുമാരി എന്നിവരാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ അനിതയുടെ ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. ആൺമക്കളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നുവെന്നും ബക്സർ പൊലീസ് സൂപ്രണ്ട് മനീഷ് കുമാർ വ്യക്തമാക്കി.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. സംഭവം സ്ഥലത്ത് നിന്ന് കണ്ടെടുത്ത വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കൊലപാതക കാരണം വ്യക്തമല്ല. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എസ്പി കൂട്ടിച്ചേർത്തു.