Newsperseconds.com

രാഹുല്‍ ഗാന്ധി എംപിയുടെ നവംബര്‍ 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള സന്ദര്‍ശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റി

Untitled Design (35)

രാഹുല്‍ ഗാന്ധി എംപിയുടെ നവംബര്‍ 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള സന്ദര്‍ശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റി. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.

കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍റെ പ്രഥമ സാഹിത്യ പുരസ്കാരം ഡിസംബര്‍ ഒന്നിന് രാവിലെ 9ന് പ്രശസ്ത കഥാകൃത്ത് ടി.പദ്മനാഭന് രാഹുല്‍ ഗാന്ധി സമ്മാനിക്കും. കണ്ണൂരിലെ പുരസ്കാര ദാനത്തിന് ശേഷം അന്ന് രാവിലെ 11 മണിക്ക് എറണാകുളത്ത് നടക്കുന്ന മഹിളാ കോണ്‍ഗ്രസിന്‍റെ സംസ്ഥാനതല കണ്‍വെന്‍ഷനിലും രാഹുല്‍ ഗാന്ധിപങ്കെടുക്കുമെന്നും കെ.സുധാകരന്‍ അറിയിച്ചു.

Share this Article

Leave a Comment