മുംബൈ: സെന്‍ട്രല്‍ മുംബൈയിലെ കുര്‍ളയില്‍ സ്യൂട്ട്‌കേസില്‍ നിറച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മെട്രോ പദ്ധതിയുടെ ജോലികള്‍ നടക്കുന്ന ശാന്തി നഗറിലെ സിഎസ്ടി റോഡില്‍ ഒരു സ്യൂട്ട്‌കേസ് ഉപേക്ഷിക്കപ്പെട്ടതായി ഉച്ചയ്ക്ക് 12.30 ഓടെ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പോലീസ് സ്ഥലത്തെത്തി സ്യൂട്ട്‌കേസിനുള്ളില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സിവില്‍ ആശുപത്രിയിലേക്ക് അയച്ചു, സ്ത്രീയുടെ ഐഡന്റിറ്റി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം കുര്‍ള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.