Newsperseconds.com

ഉത്തരാഖണ്ഡ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യ വീഡിയോ രക്ഷാപ്രവര്‍ത്തകര്‍ പുറത്തുവിട്ടു

Capture

ഉത്തരകാശി: സില്‍ക്യാര തുരങ്കത്തിനുള്ളില്‍ 10 ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യ വീഡിയോ ചൊവ്വാഴ്ച രക്ഷാപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 6 ഇഞ്ച് ഫുഡ് പൈപ്പ് ലൈനിലൂടെ അയച്ച എന്‍ഡോസ്‌കോപ്പിക് ക്യാമറ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മഞ്ഞയും വെള്ളയും കലര്‍ന്ന ഹെല്‍മറ്റ് ധരിച്ച തൊഴിലാളികള്‍ പൈപ്പ് ലൈനിലൂടെ അയച്ച ഭക്ഷണ സാധനങ്ങള്‍ സ്വീകരിക്കുന്നതും പരസ്പരം സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

ഇത് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായി. തൊഴിലാളികള്‍ എന്ത് ചെയ്യുന്നുവെന്ന് കാണാന്‍ പൈപ്പ് ലൈനിലൂടെ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്‌ഐഡിസിഎല്‍) ഡയറക്ടര്‍ അന്‍ഷു മനീഷ് ഖല്‍ഖോ നേരത്തെ പറഞ്ഞിരുന്നു.

Share this Article

Leave a Comment