Newsperseconds.com

‘യുവാക്കൾക്കിടയിൽ മരണം വർധിക്കുന്നത് കോവിഡ് വാക്സീൻ സ്വീകരിച്ചതിനെ തുടർന്നല്ല’; ഐസിഎംആർ റിപ്പോർട്ട്

Untitled Design (73)

യുവാക്കൾക്കിടയിൽ മരണം വർധിക്കുന്നത് കോവിഡ് വാക്സീൻ സ്വീകരിച്ചതിനെ തുടർന്നല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെ‍ഡിക്കൽ റിസർച്ചന്റെ പഠന റിപ്പോർട്ട്. വാക്‌സിനേഷൻ മരണസാധ്യത വർധിപ്പിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. യുവാക്കൾക്കിടയിൽ മരണം വർധിക്കുന്നത് കോവിഡ് വാക്സീൻ സ്വീകരിച്ചതു മൂലമാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ഐസിഎംആർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മാത്രമല്ല, ജീവിതശൈലിയിൽ വന്ന മാറ്റമാണ് യുവാക്കൾക്കിടയിലെ മരണത്തിന് കാരണം.

2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെ രാജ്യത്തെ 47 ആശുപത്രികൾ കേന്ദ്രീകരിച്ചായിരുന്നു പഠനം നടത്തിയത്. അറിയപ്പെടാത്ത രോഗങ്ങൾ ഇല്ലാത്തവരും എന്നാൽ വിശദീകരിക്കാനാകാത്ത കാരണത്താലും മരിച്ച 18നും 45നും ഇടയിൽ പ്രായമുള്ളവരിലായിരുന്നു പഠനം.

കോവിഡ്-19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, മരണത്തിന് 48 മണിക്കൂറിനുള്ളിൽ അമിതമായി മദ്യപിച്ചത്, ഉന്മാദ മരുന്നുകളുടെയോ വസ്തുക്കളുടെയോ ഉപയോഗം, മരണത്തിന് 48 മണിക്കൂറിനുള്ളിൽ കഠിനമായ കായികാധ്വാനം തുടങ്ങിയവ പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത വർധിപ്പിക്കുന്ന നിരവധി ഘടകങ്ങൾ യുവാക്കൾക്കിടയിലെ മരണത്തിന് കാരണമാകുന്നുണ്ടെന്നും പഠനം കണ്ടെത്തി.

Share this Article

Leave a Comment