ബെംഗളൂരു: അടുത്ത രണ്ട് ദിവസങ്ങളില്‍ ബെംഗളൂരുവില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 23, 24 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 30-35 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. നഗരത്തില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടാകും. മഴ പെയ്യുന്നതോടെ ചൂടില്‍ നിന്ന് അല്‍പം ആശ്വാസം കിട്ടുമെന്നാണ് പ്രതീക്ഷ.
ബെംഗളൂരുവില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത
- Related News
- Latest News