Newsperseconds.com

മോദിക്കും യോഗി ആദിത്യനാഥിനും വധഭീഷണി; ചുമതലപ്പെടുത്തിയത് ദാവൂദ് സംഘമെന്ന് യുവാവ്; പ്രതി അറസ്റ്റില്‍

Capture

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗങ്ങള്‍ തനിക്ക് കരാര്‍ നല്‍കിയെന്ന് കാണിച്ച് കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി സന്ദേശം അയച്ചയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈയിലെ സിയോണ്‍ ഈസ്റ്റില്‍ താമസിക്കുന്ന കമ്രാന്‍ അമീര്‍ ഖാന്‍ എന്ന 29 കാരനാണ് പ്രതി. ചൊവ്വാഴ്ചയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. പിന്നീട് ഇത് വ്യാജമാണെന്ന് തെളിയുകയായിരുന്നു. യുപി മുഖ്യമന്ത്രി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഇയാളെ നേരത്തെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതി ചൊവ്വാഴ്ച മുംബൈ പോലീസിന്റെ പ്രധാന കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ സര്‍ക്കാര്‍ നടത്തുന്ന ജെജെ ആശുപത്രി സ്‌ഫോടനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗങ്ങള്‍ തനിക്ക് കരാര്‍ നല്‍കിയെന്നും അറിയിക്കുകയായിരുന്നു.

Share this Article

Leave a Comment