ജഷ്പൂര്‍: ഛത്തീസ്ഗഡിലെ ജഷ്പൂര്‍ ജില്ലയില്‍ മൂന്ന് വയസുകാരിയെ അയല്‍വാസി പീഡിപ്പിച്ചു. ഇരയുടെ മാതാപിതാക്കള്‍ സിറ്റി കോട്വാലി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് 35 വയസ്സുള്ള പ്രതിയെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പെണ്‍കുട്ടി വീടിന് സമീപം കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഭവം. പ്രതി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ വീട്ടുമുറ്റത്ത് കാണാതായപ്പോള്‍ വീട്ടുകാര്‍ നാട്ടുകാരുമായി ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. പിന്നീട് കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.