ഉത്തരകാശി: പത്ത് ദിവസങ്ങളായി ഉത്തരകാശി തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളുടെ അടുത്തെത്താന്‍ കുറച്ചു ദൂരം മാത്രം. 12 മീറ്റര്‍ കൂടി തുരന്നാല്‍ തൊഴിലാളികളുടെ അടുത്തെത്തുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു മണിക്കൂറിനുള്ളില്‍ ആറ് മീറ്റര്‍ നീളം (ഡ്രില്ലിംഗ്) നേടിയതായും അടുത്ത രണ്ട്-മൂന്ന് മണിക്കൂറിനുള്ളില്‍ തൊഴിലാളികളുടെ അടുത്തെത്താന്‍ ആകുമെന്നും അധികൃതര്‍ പറഞ്ഞു.
അവശിഷ്ടങ്ങളുടെ മറുവശത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് മൊത്തം 57 മീറ്റര്‍ വരെ തുരക്കണം. ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളില്‍ 15 ഡോക്ടര്‍മാരുടെ സംഘത്തെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.