മൈസൂരു: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ഹെഡിയാല റേഞ്ചിലെ ഗ്രാമത്തില്‍ വെള്ളിയാഴ്ച കടുവയുടെ ആക്രമണത്തില്‍ 48 കാരിയായ സ്ത്രീ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. രത്നമ്മ എന്ന സ്ത്രീയാണ് മരിച്ചത്.
ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ഹെഡിയാല റേഞ്ചില്‍ ഉച്ചകഴിഞ്ഞ് 3 മണിയോടെ സ്ത്രീ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. മൈസൂരു കണ്‍സര്‍വേറ്റര്‍, ഫോറസ്റ്റ് ബന്ദിപ്പൂര്‍ കണ്‍സര്‍വേറ്റര്‍ ഉള്‍പ്പെടെയുള്ള വനം വകുപ്പ് ജീവനക്കാരും ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു.