Newsperseconds.com

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ പ്രഞ്ജലിന് അന്തിമോപചാരം അര്‍പ്പിച്ച് വന്‍ജനാവലി

Capture

ബംഗളൂരു: ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ എം വി പ്രഞ്ജലിന് വന്‍ ജനാവലി അന്ത്യോപചാരം അര്‍പ്പിച്ചു. മൃതദേഹം വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. പിന്നീട് അടുത്തുള്ള ആനേക്കല്‍ താലൂക്കിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയി.

ക്യാപ്റ്റന്‍ പ്രഞ്ജലിന്റെ മൃതദേഹത്തിന് സമീപം നിരവധി ആളുകളാണ് അുശോചനം രേഖപ്പെടുത്തുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തത്. പ്രതിപക്ഷ നേതാവ് ആര്‍ അശോകനും ബാംഗ്ലൂര്‍ റൂറല്‍ എംപി ഡി കെ സുരേഷും ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിക്കുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു.

പുഷ്പാര്‍ച്ചനയ്ക്ക് ശേഷം പ്രഞ്ജലിന് സൈന്യവും സംസ്ഥാന സര്‍ക്കാരും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഘോഷയാത്രയായി കുഡ്ലു ഗേറ്റിലെ ശ്മശാനത്തിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകും. ബുധനാഴ്ച രജൗരി സെക്ടറില്‍ നടന്ന് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെയാണ് പ്രഞ്ജല്‍ കൊല്ലപ്പെട്ടത്. രക്തസാക്ഷിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സിദ്ധരാമയ്യ അറിയിച്ചു.

Share this Article

Leave a Comment