Newsperseconds.com

മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ വധക്കേസ്; പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

Untitled Design (30)

മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ വധക്കേസിൽ കേസിൽ ശിക്ഷ വിധിച്ച് കോടതി. നാലു പ്രതികൾക്ക് ജീവപര്യന്തവും അഞ്ചാം പ്രതിക്ക് മൂന്നു വർഷം തടവും പിഴയും വിധിച്ചു. രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവരാണ് പ്രതികൾ. 15 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്.

അഞ്ചാം പ്രതി അജയ് സേത്തിക്ക് അഞ്ചു ലക്ഷം രൂപ പിഴയും മൂന്ന് വർഷത്തെ തടവുമാണ് വിധിച്ചത്. പിഴ തുകയുടെ ഒരു ഭാഗം സൌമ്യയുടെ മാതാപിതാപക്കൾക്ക് നൽകണം. നഷ്ടമായത് മികച്ച മാധ്യമ പ്രവർത്തകയെ ആണെന്നും നികത്താനാകാത്ത നഷ്ടമാണെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷയ്ക്ക് വെല്ലു വിളിയാണ് കേസെന്നും സ്ത്രീകളുടെ സുരക്ഷിതത്വം സമൂഹത്തിന്റെ പരമപ്രധാന ബാധ്യതയാണെന്നും കോടതി പറഞ്ഞു.

2008 സെപ്റ്റംബർ 30 ന് പുലർച്ചെ കാറിൽ വസന്ത്കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് സൗമ്യ വിശ്വനാഥൻ വെടിയേറ്റു മരിച്ചത്. വീടിനു സമീപം നെൽസൺ മണ്ടേല റോഡിൽ വച്ചായിരുന്നു അക്രമി സംഘം കാർ തടഞ്ഞ് വെടിയുതിർത്തത്. മോഷണശ്രമത്തെ തുടർന്നു കൊലപാതകമാണെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

Share this Article

Leave a Comment