ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ്സ് യുദ്ധവിമാനത്തിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗലൂരു ആസ്ഥാനമായുള്ള പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏയറോനോട്ടിക്സ് ലിമിറ്റഡിൽ എത്തിയാണ് മോദി തേജസിൽ യാത്ര ചെയ്തത്.
തേജസിൽ വിജയകരമായി യാത്ര പൂർത്തിയാക്കിയെന്നും അനുഭവം അവിശ്വസനീയമെന്നും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. തദ്ദേശീയ സാധ്യതകളെക്കുറിച്ച് അഭിമാനവും ശുഭാപ്തി വിശ്വാസവും കൂടിയെന്നും മോദി വ്യക്തമാക്കി. ഒരാഴ്ച മുൻപ് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും തേജസിൽ യാത്ര ചെയ്തിരുന്നു. 2001 മുതൽ 50 ൽ അധികംതേജസ് യുദ്ധ വിമാനങ്ങൾ എച്ച് എ എൽ വ്യോമസേനയ്ക്ക് നിർമ്മിച്ച് നൽകിയിട്ടുണ്ട്.