ഡല്‍ഹി നഗരത്തിലെ വായുവിന്റെ ഗുണനിലവാരം വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണക്കുകള്‍ പ്രകാരം ദേശീയ തലസ്ഥാന മേഖല ‘കടുത്ത’ വിഭാഗത്തില്‍ എയര്‍ ക്വാളിറ്റി രേഖപ്പെടുത്തിയത് 400 എക്യൂ ഐ ആണ്.
ഡല്‍ഹിയിലുടനീളമുള്ള വിവിധ സ്ഥലങ്ങള്‍ ഇന്ന് വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’, ‘കടുത്ത’ വിഭാഗങ്ങളില്‍ രേഖപ്പെടുത്തി. ഏറ്റവും മോശം വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയത് അശോക് വിഹാറിലാണ്. അവിടെ എക്യു ഐ 454 ആണ്.
ദേശീയ തലസ്ഥാന മേഖലയ്ക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലും ഉയര്‍ന്ന മലിനീകരണ തോത് രേഖപ്പെടുത്തിയിട്ടുണ്ട്. നോയിഡ ഉള്‍പ്പെടെയുള്ള എക്യൂഐ 338 ഉം ഗ്രേറ്റര്‍ നോയിഡയില്‍ 351 ഉം ഗാസിയാബാദില്‍ 307 ഉം ഫരീദാബാദില്‍ 381 ഉം ഗുരുഗ്രാം എക്യുഐ 313 ഉം ആണ്.