Newsperseconds.com

ഡല്‍ഹി വിമാനത്താവളത്തില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് 16 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Capture

ന്യൂഡല്‍ഹി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഡല്‍ഹി വിമാനത്താവളത്തില്‍ 16 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 10 വിമാനങ്ങള്‍ ജയ്പൂരിലേക്കും മൂന്ന് വിമാനങ്ങള്‍ ലഖ്നൗവിലേക്കും രണ്ട് വിമാനങ്ങള്‍ അമൃത്സറിലേക്കും ഒരെണ്ണം അഹമ്മദാബാദിലേക്കും തിരിച്ചുവിട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഞ്ച് എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരില്‍ സിഡ്‌നിയില്‍ നിന്ന് വന്ന വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു.

Share this Article

Leave a Comment