Newsperseconds.com

രുചികരമായ ഭക്ഷണം നല്‍കാത്തതിന്റെ പേരില്‍ 55 കാരിയായ അമ്മയെ മകന്‍ കൊലപ്പെടുത്തി

Capture

താനെ: രുചികരമായ ഭക്ഷണം നല്‍കാത്തതിന്റെ പേരില്‍ മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 55 കാരിയായ അമ്മയെ കൊലപ്പെടുത്തി. മുര്‍ബാദ് താലൂക്കിലെ വേലു ഗ്രാമത്തില്‍ സംഭവം നടന്നതെന്ന് താനെ റൂറല്‍ പോലീസ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വീട്ടിലെ പ്രശ്നങ്ങളെ ചൊല്ലി അമ്മയും മകനും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഞായറാവ്ച, ഇയാള്‍ അമ്മയുമായി വീണ്ടും വഴക്കുണ്ടാക്കുകയും രുചികരമായ ഭക്ഷണം പാകം ചെയ്ത് വിളമ്പിയില്ലെന്ന് പരാതിപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു.

കോപാകുലനായ ഇയാള്‍ അമ്മയുടെ കഴുത്തില്‍ അരിവാള്‍ കൊണ്ട് ആക്രമിക്കുകയും തുടര്‍ന്ന് അവള്‍ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപവാസികളായ ചിലര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു.

Share this Article

Leave a Comment