Newsperseconds.com

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് സമാപനം

Untitled Design (79)

54ാംമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ​ഗോവയിൽ ഇന്ന് ​ഗോവയിൽ സമാപനം കുറിക്കും. വെെകിട്ട് ഡോ.ശ്യാമപ്രസാദ് മുഖർജി ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ, സമാപനച്ചടങ്ങിൽ സുവർണ മയൂരം, മികച്ച നടൻ, നടി , സംവിധായകൻ എന്നിവർക്കുള്ള രജത മയൂരം ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിക്കും.

ചടങ്ങി‌‌‌‌ൽ ഹോളിവുഡ് നടനും നിർമ്മാതാവുമായ മെെക്കിൾ ഡ​ഗ്ലസ് ആ ജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങും. ഈ വർഷത്തെ ഐഎഫ്എഫ്‌ഐയുടെ ഉദ്ഘാടന ചിത്രം ‘ക്യാച്ചിംഗ് ഡസ്റ്റ്’ എന്ന ബ്രിട്ടീഷ് ചിത്രമായിരുന്നു. റോബർട്ട് കൊളോഡ്നി സംവിധാനം ചെയ്ത അമേരിക്കൻ ചിത്രമായ ‘ഫെതർവെയ്റ്റ്’ ആണ് ഈ വർഷത്തെ സമാപന ചിത്രം.

ഇതിഹാസ അമേരിക്കൻ നടൻ ഐഎഫ്എഫ്‌ഐയിൽ മാസ്റ്റർ ക്ലാസിലും സംസാരിക്കും. 9 ദിവസത്തെ പരിപാടിയിൽ 270-ലധികം സിനിമകളാണ് പ്രദർശിപ്പിച്ചത്. 13 വേൾഡ് പ്രീമിയറുകൾ, 18 ഇന്റർനാഷണൽ പ്രീമിയറുകൾ, 62 ഏഷ്യ പ്രീമിയറുകൾ, 89 ഇന്ത്യ പ്രീമിയറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡെലിഗേറ്റുകളായി രജിസ്റ്റർ ചെയ്യാത്തവർക്കായി, പനാജിയിലെ മിരാമർ ബീച്ച്, നോർത്ത് ഗോവയിലെ അഞ്ജുന ബീച്ച്, മഡ്ഗാവിലെ രബീന്ദ്ര ഓപ്പൺ ലോൺ എന്നിവിടങ്ങളിൽ ഓപ്പൺ എയർ സ്ക്രീനിംഗ് നടത്തി. ഗോവയിലെ ജനങ്ങൾക്കും വിനോദസഞ്ചാരികൾക്കുമായി പനാജിയിലെ യോഗ് സേതുവിൽ IFFI സിനി മേളയും സംഘടിപ്പിച്ചിരുന്നു.

Share this Article

Leave a Comment