Newsperseconds.com

ഗോവ ബീച്ചില്‍ ഒഴുക്കില്‍പ്പെട്ട 13 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

Capture

പനാജി: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഗോവയിലെ വിവിധ കടല്‍ത്തീരങ്ങളില്‍ നിന്ന് നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട റഷ്യന്‍ വനിത ഉള്‍പ്പെടെ 13 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. നാല് പുരുഷന്മാരെയും നോര്‍ത്ത് ഗോവ ജില്ലയിലെ അരാംബോള്‍ ബീച്ചില്‍ നിന്ന് രക്ഷപ്പെടുത്തി.

ഹൈദരാബാദില്‍ നിന്നുള്ള മറ്റൊരു 25 കാരനെയും രാജസ്ഥാന്‍ സ്വദേശിയായ 23 കാരനെയും അരംബോള്‍ ബീച്ചിലെ വെള്ളത്തില്‍ നിന്ന് ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് രക്ഷപ്പെടുത്തിയതായി ദൃഷ്ടി ലൈഫ് സേവിംഗ് വക്താവ് അറിയിച്ചു.

നോര്‍ത്ത് ഗോവയിലെ ബാഗ ബീച്ചില്‍, കര്‍ണാടക, പൂനെ (മഹാരാഷ്ട്ര) എന്നിവിടങ്ങളില്‍ നിന്നുള്ള 22 മുതല്‍ 26 വയസ്സുവരെയുള്ള അഞ്ച് സുഹൃത്തുക്കള്‍ വെള്ളത്തിലിറങ്ങി. തുടര്‍ന്ന് അവരില്‍ ഒരാള്‍ മുങ്ങി പോയതോടെ മറ്റ് നാലുപേരും ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവരും ഒഴുക്കില്‍ പെട്ടു. പിന്നീട് ലൈഫ് സേവര്‍മാര്‍ അഞ്ച് പേരെയും സുരക്ഷിതമായി കരയിലെത്തിക്കുകയും പ്രഥമശുശ്രൂഷ നല്‍കുകയും ചെയ്തതായി വക്താവ് പറഞ്ഞു.

Share this Article

Leave a Comment