Newsperseconds.com

തെലങ്കാന നിയമ സഭാ തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം

Untitled Design (80)

തെലങ്കാന നിയമ സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് വെെകിട്ട് 5 മണിക്ക് പരസ്യ പ്രചാരണം അവസാനിക്കും. 119 മണ്ഡലങ്ങളിൽ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ബിജെപി , കോൺ​ഗ്രസ്, ബിആർഎസ് തുടങ്ങിയ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ മുതിർന്ന നേതാക്കൾ അവസാനഘട്ട പ്രചാരണത്തിനായി മണ്ഡലങ്ങളിൽ സജീവമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ അടുത്തമാസം മൂന്നിന് നടക്കും.

തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിആര്‍എസ്. അതേസമയം കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രത്തിലാണ്. ഭരണപക്ഷത്തിനെതിരെ ശക്തമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്.
2290 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവു, അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ കെ.ടി രാമറാവു, ടിപിസിസി പ്രസിഡന്റ് എ. രേവന്ദ് റെഡ്ഢി, ബിജെപി ലോക്‌സഭ അംഗം ബന്ദി സഞ്ജയ് കുമാര്‍, ഡി. അരവിന്ദ് എന്നിവരാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

Share this Article

Leave a Comment