Newsperseconds.com

തെലങ്കാന നാളെ പോളിം​ഗ് ബൂത്തിലേക്ക്

Untitled Design (95)

തെലങ്കാനയിൽ നാളെ വോട്ടെടുപ്പ്. 3.17 കോടി വോട്ടർമാർ പോളിങ്ങ് ബൂത്തിലേക്ക്. വോട്ടെടുപ്പിന് 35,356 പോളിങ്ങ് ബൂത്തുകൾ സജ്ജമായി.

ബി.ആർ.എസും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. ബി.ജെ.പിയും പ്രചരണ രം​ഗത്ത് സജീവമായുണ്ട്. ഭരണവിരുദ്ധ വികാരം ബി.ആർ.എസിന് വെല്ലുവിളിയാകേക്കുമെന്നാണ് വിലയിരുത്തൽ. ഭരണം പിടിച്ചാൽ ബി.ആർ.എസിന് ഹാട്രിക് വിജയമെന്ന് പറയാം.

അതേസമയം, അട്ടിമറി ജയം നേടാൻ കോൺഗ്രസും പ്രചാരണ രം​ഗത്ത് സജീവമായുണ്ട്. കോൺഗ്രസിന്റെ നായകനായി രേവന്തറെഡ്ഡി പ്രചാരണത്തിനുണ്ട്. ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണമാണ്. 119 മണ്ഡലങ്ങളിൽ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 2290 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവു, അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ കെ.ടി രാമറാവു, ടിപിസിസി പ്രസിഡന്റ് എ. രേവന്ദ് റെഡ്ഢി, ബിജെപി ലോക്‌സഭ അംഗം ബന്ദി സഞ്ജയ് കുമാര്‍, ഡി. അരവിന്ദ് എന്നിവരാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

Share this Article

Leave a Comment