Newsperseconds.com

വെന്റിലേറ്ററില്‍ വൈദ്യുതി നിലച്ചു; ചികിത്സയില്‍ ഉണ്ടായിരുന്ന മധ്യവയസ്‌ക മരിച്ചതായി പരാതി

Capture

തമിഴ്‌നാട്: വെന്റിലേറ്ററില്‍ കഴിഞ്ഞ മധ്യവയസ്‌ക പവര്‍ കട്ടിനെ തുടര്‍ന്ന് മരിച്ചതായി ആരോപണം. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 48 കാരിയായ അമരാവതിയാണ് മരിച്ചത്.

കറണ്ട് പോയതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചു പോവുകയായിരുന്നുവെന്നും അതേ തുടര്‍ന്നുമാണ് മരിച്ചതെന്നുമാണ് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നത്. മരണത്തിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് കുടുംബം ആരോപിച്ചു.

Share this Article

Leave a Comment