Newsperseconds.com

ബെംഗളൂരുവിലെ 15 സ്വകാര്യ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി

Capture

ബംഗളൂരു: ബെംഗളൂരുവിലെ 15 സ്വകാര്യ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. സന്ദേശം കുട്ടികളിലും ജീവനക്കാരിലും പരിഭ്രാന്തി പരത്തി. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയും ബോംബ് നിര്‍വീര്യമാക്കല്‍ സ്‌ക്വാഡുകളും ആന്റി സബോട്ടേജ് ചെക്ക് ടീമുകളും ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ എത്തുകയും ചെയ്തു.

വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ഉടന്‍ തന്നെ സ്‌കൂള്‍ പരിസരത്ത് നിന്ന് ഒഴിപ്പിച്ചു. സംശയാസ്പദമായ വസ്തുക്കളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവം അറിഞ്ഞയുടന്‍ രക്ഷിതാക്കള്‍ പരിഭ്രാന്തരായി സ്‌കൂളിലെത്തി കുട്ടികളെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു.

സ്‌കൂള്‍ പരിസരത്ത് സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശമാണ് വന്നത്. ഉടന്‍ തന്നെ പോലീസ് ടീമുകളായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളുകളില്‍ എത്തി. എല്ലാ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സ്‌കൂള്‍ പരിസരത്ത് നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. സമഗ്രമായ തിരച്ചില്‍ നടത്തുകയാണ്.

Share this Article

Leave a Comment