ചെന്നൈ: തിങ്കളാഴ്ച രാവിലെ നഗരത്തില്‍ കനത്ത മഴ പെയ്തതോടെ ചെന്നൈയിലെ പല പ്രദേശങ്ങളും വെളളം കയറി. വൈദ്യുതിയും ഇന്റര്‍നെറ്റും തടസ്സപ്പെട്ടു. മഴയെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ റദ്ദാക്കി.
അതേസമയം, ചെന്നൈയില്‍ എല്ലാ വിഭാഗങ്ങളിലുമുള്ള സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മൈചോങ് ചുഴലിക്കാറ്റ് ഇപ്പോള്‍ ചെന്നൈയില്‍ നിന്ന് 110 കിലോമീറ്റര്‍ കിഴക്ക്-വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നതായി ഐഎംഡി അറിയിച്ചു.
‘കഴിഞ്ഞ ആറ് മണിക്കൂറിനുള്ളില്‍ ഇത് മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ നീങ്ങി. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഇന്ന് ഉച്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറുകയും ചെയ്യും. പിന്നീട് ഇത് വടക്കന്‍ തമിഴ്നാടിനും തെക്കന്‍ ആന്ധ്രാപ്രദേശിനും സമാന്തരമായി നീങ്ങിയേക്കാം. ഡിസംബര്‍ 5-ന് ഉച്ചയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ട്.