Newsperseconds.com

2022 ലെ റെഡ്ഇങ്കിന്റെ ‘ജേണലിസ്റ്റ് ഓഫ് ദ ഇയര്‍’ അവാര്‍ഡ് ദി ന്യൂസ് മിനിറ്റിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ധന്യ രാജേന്ദ്രന്

Capture

മുംബൈ: മുംബൈ പ്രസ് ക്ലബ് നല്‍കുന്ന 2022 ലെ ‘ജേണലിസ്റ്റ് ഓഫ് ദ ഇയര്‍’ ദേശീയ റെഡ്ഇങ്ക് അവാര്‍ഡ് ദി ന്യൂസ് മിനിറ്റിന്റെ സഹസ്ഥാപകയും എഡിറ്റര്‍ ഇന്‍ ചീഫുമായ ധന്യ രാജേന്ദ്രന് നല്‍കി ആദരിച്ചു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ വോട്ടര്‍മാരുടെ ഡാറ്റയില്‍ കൃത്രിമം കാണിച്ചത് തുറന്നുകാട്ടുന്നതില്‍ തന്റെ ടീമിനെ നയിച്ചതിനാണ് അവര്‍ക്ക് ഈ അംഗീകാരം ലഭിച്ചത്. സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ശരദ് വ്യാസ് ‘ജേര്‍ണലിസ്റ്റ് ഓഫ് ദ ഇയര്‍’ പുരസ്‌കാരവും നേടിയിട്ടുണ്ട്.

2022-ലെ മികച്ച പത്രപ്രവര്‍ത്തനത്തിനുള്ള അംഗീകാരമായ ജേണലിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ്, 12 വര്‍ഷം മുമ്പ് മുംബൈ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തനത്തിലെ മികവിനുള്ള റെഡിങ്ക് അവാര്‍ഡിന്റെ പ്രധാന ഘടകമാണ്. എന്‍ഡിടിവി 24*7 ലെ ശ്രീനിവാസന്‍ ജെയിന്‍, എന്‍ഡിടിവി ഇന്ത്യയുടെ രവീഷ് കുമാര്‍, ഇന്ത്യന്‍ എക്സ്പ്രസിലെ രാജ് കമല്‍ ഝാ, മിറര്‍ നൗവിലെ ഫെയ് ഡിസൂസ, റോയിട്ടേഴ്സിലെ അന്തരിച്ച ഡാനിഷ് സിദ്ദിഖി തുടങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ മുന്‍കാല സ്വീകര്‍ത്താക്കളില്‍ ഉള്‍പ്പെടുന്നു.

Share this Article

Leave a Comment