ഐസ്വാള്‍: മിസോറാം മുഖ്യമന്ത്രി സോറംതംഗ വൈകുന്നേരം ഗവര്‍ണര്‍ ഹരി ബാബു കമ്പംപതിയെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ടിന്റെ (എംഎന്‍എഫ്) പരാജയത്തെ തുടര്‍ന്ന് രാജി സമര്‍പ്പിച്ചു.
40 അംഗ സഭയില്‍ 27 സീറ്റുകള്‍ നേടി പ്രതിപക്ഷമായ സോറാം പീപ്പിള്‍സ് മൂവ്മെന്റ് ഭൂരിപക്ഷം നേടിയപ്പോള്‍ ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ടിന് വെറും പത്ത് സീറ്റുകളില്‍ മാത്രമാണ് ലീഡുയര്‍ത്താനായത്. രണ്ടു സീറ്റുകളില്‍ ബിജെപിയും ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്.