ജയ്പൂരില്‍ രാഷ്ട്രീയ രജ്പുത് കര്‍ണി സേന അധ്യക്ഷന്‍ സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. വെടിവെപ്പില്‍ ഗോഗമേദിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 1.45ഓടെ വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന ഗോഗമേദിക്ക് നേരെ സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
ഉടനെ തന്നെ ഗോഗമേദിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗോഗമേദിയുടെ കൂടെയുണ്ടായിരുന്ന അജിത് സിംഗിന് ഗുരുതരമായി പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.