Newsperseconds.com

പ്രമുഖ നേതാക്കള്‍ എത്തില്ല; നാളെ നടക്കാനിരുന്ന ഇന്ത്യ മുന്നണിയുടെ യോഗം മാറ്റി വെച്ചു

Capture

ഡല്‍ഹി: നാളെ നടക്കാനിരുന്ന പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ യോഗം മാറ്റി വെച്ചു. പല പ്രമുഖ നേതാക്കളും എത്താത്തതിനാലാണ് യോഗം മാറ്റിവച്ചത്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, നിതീഷ് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള സംഘത്തിലെ ചില പ്രധാന അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഡിസംബര്‍ 18 ലേക്കാണ് യോഗം മാറ്റി വെച്ചത്.

വരുന്ന വര്‍ഷം നടക്കാനിരിക്കുന്ന പൊതിതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മുന്നണിയെ നയിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് നേതാക്കളുടെ പിന്‍മാറ്റം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. അതേസമയം, സംഖ്യകക്ഷികളുമായി സീറ്റ് പങ്കിടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നുവെങ്കില്‍ തോല്‍വിയുടെ ആഘാതം കുറയ്ക്കാമായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.

Share this Article

Leave a Comment