ബാഗ്ലൂര്‍: കര്‍ണാടകയിലെ 70 ലധികം സ്ഥലങ്ങളില്‍ ലോകായുക്ത റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് 13 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ലോകായുക്ത ചൊവ്വാഴ്ച റെയ്ഡ് നടത്തി.
വന്‍തുക പണം, ആഭരണങ്ങള്‍, നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകള്‍, പ്ലഷ് ഹൗസുകള്‍, ഹൈ എന്‍ഡ് വാഹനങ്ങള്‍ എന്നിവ പരിശോധനയില്‍ പിടിച്ചെടുത്തതായി ലോകായുക്ത വൃത്തങ്ങള്‍ അറിയിച്ചു.
13 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റെയ്ഡ് നടക്കുന്നത്. 70 ലധികം സ്ഥലങ്ങളില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്ന് ലോകായുക്ത ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഡോ. എ സുബ്രഹ്മണ്യവാര റാവു പിടിഐയോട് പറഞ്ഞു.