Newsperseconds.com

നൂറിലധികം വിദേശ വെബ്സൈറ്റുകള്‍ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Capture

ന്യൂഡല്‍ഹി: നിയമവിരുദ്ധമായ നിക്ഷേപങ്ങള്‍ക്കും പാര്‍ട്ട് ടൈം ജോലി തട്ടിപ്പുകള്‍ക്കും സഹായകമായ നൂറിലധികം വിദേശ വെബ്സൈറ്റുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്ന് ബ്ലോക്ക് ചെയ്തു. വിദേശത്ത് നിന്നാണ് ഈ വെബ്സൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നാണ് ഔദ്യോഗിക പ്രസ്താവന.

സംഘടിത നിയമവിരുദ്ധ നിക്ഷേപങ്ങള്‍ക്കും ടാസ്‌ക് അധിഷ്ഠിത പാര്‍ട്ട് ടൈം ജോലി തട്ടിപ്പുകള്‍ക്കും സഹായകമായ നൂറിലധികം വെബ്സൈറ്റുകളാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന്, 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഈ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു.

Share this Article

Leave a Comment