ഹൈദരാബാദ്: തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വിനെ വീഴ്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ ഇടുപ്പെല്ലിന് പരിക്കേറ്റിട്ടുണ്ട്. ഒടിവുണ്ടായതായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കുമെന്നാണ് പറയുന്നത്. വീടിനോട് ചേര്‍ന്നുളള ഫാം ഹൗസിലാണ് റാവു വീണത്.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തെത്തുടര്‍ന്ന് ഡിസംബര്‍ 3 ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച റാവു, വീട്ടിലിരുന്ന് പാര്‍ട്ടി നേതാക്കളുമായും സാധാരണക്കാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.